Skip to main content

Posts

Featured

ജോർജ്ജങ്കിളിൻ്റെ വീട് (V)

'പക്ഷെ സൂര്യാ, എനിക്കെത്രയാലോചിച്ചിട്ടും പിടികിട്ടാത്തത് തനിക്കെങ്ങനെ ഞങ്ങളുടെ സംഭാഷണം കേൾക്കാൻ പറ്റീ എന്നതാണ്' (എന്തോന്നഡേ ഇത്, ഇപ്പൊത്തന്നല്ലേ ലങ്ങേര്‌ പറഞ്ഞത് ഉപബോധ മാങ്ങാത്തൊലി കറിവെച്ചതു കൊണ്ടാണ് ഏതൊക്കെ എന്ന്, കിളവൻ ഫുള്ള് പീസായാ) 'അല്ല അങ്കിള് തന്നെയല്ലേ കുറച്ചു മുൻപ് പറഞ്ഞത് ഇൻവോൾവ് ആയാൽ അങ്ങിനൊക്കെ സംഭവിക്കാം എന്ന്' 'അതെ, പക്ഷെ താനിൻവോൾവ് ആകുന്ന കാര്യം ഞാനാലോചിച്ചിട്ടില്ലല്ലോ, വീട് വാടകയ്ക്ക് എടുത്ത ഒരാൾക്ക് വീടിന്റെ ചരിതത്തിൽ താല്പര്യം കാണാം, സ്വാഭാവികമായി ഉടമസ്ഥന്റെയും. അതിൽ കൂടുതൽ ഒരു ആകാംക്ഷ തന്നിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. തന്റടുത്ത് ചിലതൊക്കെ സൂചിപ്പിച്ചതു താനൊരു നല്ല മനുഷ്യനാണ് എന്ന എന്റെ വിശ്വാസം കൊണ്ടാണ്. പക്ഷെ എന്റെയീ 'കാര്യങ്ങളിൽ' തനിക്കെന്തെങ്കിലും വലിയ ആകാംക്ഷയുള്ളതായി എനിക്കൊരിക്കലും തോന്നീട്ടില്ല' 'എന്നുവെച്ചാൽ ?' (കൺഫ്യുഷൻ ആയല്ലോ കർത്താവേ) 'എനിക്ക് തോന്നാതിരുന്ന കാര്യം എങ്ങനെ അവൾക്ക് തോന്നും? ഞാൻ ചിന്തിച്ചാലല്ലേ അതവൾക്ക് ചിന്തിയ്ക്കാൻ പറ്റൂ? അവളാണ് എന്നോട് ചോദിക്കുന്നത് 'തന്റടുത്ത് എന്തിനാ പറയാൻ പോയേ, അറി

Latest Posts

ജോർജ്ജങ്കിളിൻ്റെ വീട് (IV)

ജോർജ്ജങ്കിളിൻ്റെ വീട് (III)

ജോർജ്ജങ്കിളിൻ്റെ വീട് (II)

ജോർജ്ജങ്കിളിൻ്റെ വീട് (I)

ചില അമേരിക്കന്‍ ചിന്തകള്‍

ഇരുപതാം നൂറ്റാണ്ടിലെ പശു

ഫോര്‍ട്ട്‌ റോഡിലെ സിറ്റി ഹബ്ബ്‌

കള്ളുണ്ണി ചരിതം (ഒന്നാം ദിവസം)

ലീക്ക്‌ അഥവാ ചില 'ഉസ്കൂള്‍' വിശേഷങ്ങള്‍ !

മുണ്ടയ്ക്കല്‍ സുബ്രഹ്മണ്യന്‍ (രണ്ടാംഭാഗം) അഥവാ സുബ്രന്‍ റിലോഡഡ് !